കേരളം

kerala

ETV Bharat / bharat

എം ജെ അക്ബർ നൽകിയ മാനനഷ്ടകേസിൽ ഡൽഹി കോടതി ഇന്ന് വാദം കേൾക്കും

ഡൽഹി പട്യാല ഹൗസ് കോടതിയാണ് വാദം കേൾക്കുന്നത്. പ്രിയ രമണിയോട് കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25 ന് മുമ്പായി കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.

എം ജെ അക്ബര്‍

By

Published : Feb 25, 2019, 10:02 AM IST

Updated : Feb 25, 2019, 10:30 AM IST

മുൻ കേന്ദ്രമന്ത്രി എം ജെ അക്ബർ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ നൽകിയ മാനനഷ്ടകേസിൽ ഡൽഹി കോടതി ഇന്ന് വാദം കേൾക്കും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് വാദം കേൾക്കുന്നത്.

പ്രിയ രമണിയെ കൂടാതെ നിരവധി മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ ലൈംഗികാരോപണമുന്നയിച്ച് രംഗത്തെത്തിയത്. ആരോപണങ്ങൾ നിഷേധിച്ച് അക്ബർ പ്രിയ രമണിക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുകയായിരുന്നു. അക്ബറിന്‍റെ വാദങ്ങൾ കേട്ട ശേഷം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ പ്രിയ രമണിക്ക് സമൻസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25 നു മുമ്പായി കോടതിയിൽ ഹാജരാകാനും ആവശ്യമുന്നയിച്ചിരുന്നു. അക്ബറിനു വേണ്ടി അഭിഭാഷക ഗീതാ ലുത്രയും സന്ദീപ് കപൂറുമാണ് കോടതിയിൽ ഹാജരായത്.

എം ജെ അക്ബർ മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്ത് അദ്ദേഹം തന്നെ കാണാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്നുമുള്ള ആരോപണം മീ റ്റൂവിലൂടെയാണ് ഇവർ ഉന്നയിച്ചത്.

വിദേശ മാധ്യമ പ്രവർത്തകയുൾപ്പടെ അക്ബറിനെതിരെ പന്ത്രണ്ട് വനിതകളാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢ അജണ്ട ഉണ്ടെന്ന് അക്ബറിന്‍റെ ഹര്‍ജിയില്‍ പറയുന്നു. വിവാദങ്ങളെ തുടര്‍ന്ന് അക്ബര്‍ വിദേശകാര്യസഹമന്ത്രി പദവിയില്‍ നിന്ന് 2018, ഒക്ടോബറിൽ രാജിവെക്കുകയും ചെയ്തു.

Last Updated : Feb 25, 2019, 10:30 AM IST

ABOUT THE AUTHOR

...view details