ന്യൂഡൽഹി:നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നീട്ടി. പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ മരണ വാറന്‍റ് മാറ്റി വച്ചതായി വിധി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ നിർണായകമായ ഉത്തരവിട്ടത്.
നിർഭയ കേസിൽ വധശിക്ഷയില്ല നീട്ടിവച്ചു - നിർഭയ കേസിൽ വധശിക്ഷ
ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ ഡൽഹി പട്യാല ഹൗസ് കോടതിയാണ് മാറ്റി വച്ചതായി ഉത്തരവിട്ടത്
നിർഭയ
ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളിൽ രണ്ടുപേരുടെ അപേക്ഷയിൽ പട്യാല ഹൗസ് കോടതിയിൽ ഇന്നാണ് വാദം കേട്ടത്. മൂന്നാമത് തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
Last Updated : Jan 31, 2020, 11:45 PM IST