വിവാദ വ്യവസായി വിജയ് മല്ല്യയുടെ ബംഗളൂരുവിലെ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് ജൂലായ് 10ന് അടുത്ത വാദം കേള്‍ക്കും. കോടതി നടപടികള്‍ പൂര്‍ത്തികരിക്കാന്‍ ബംഗളൂരു പൊലീസ് കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയ് മല്യയുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവ് - കോടതി
ഡൽഹി പട്യാല ഹൗസ് കോടതിയാണ് മല്യയുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. ജൂലായ് 10ന് അടുത്ത വാദം കേൾക്കാൻ ഇരിക്കെയാണ് കോടതി ഉത്തരവ്.
![വിജയ് മല്യയുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവ്](https://etvbharatimages.akamaized.net/etvbharat/images/768-512-2774516-238-a7ca4c27-1097-43c8-a167-b902808092f8.jpg)
ഫയൽചിത്രം
വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ കോടതികള്‍ മല്ല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും ലണ്ടനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയില്‍ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു.