ന്യൂഡൽഹി: ക്രിമിനൽ മാനനഷ്‌ടക്കേസിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്‌ത്രയ്ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച കേസിലാണ് ചൊവ്വാഴ്‌ച മഹുവ മൊയ്‌ത്രയ്ക്ക് ജാമ്യം ലഭിച്ചത്. ചീഫ് അഡിഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വിശാൽ പഹുജയാണ് 20,000 രൂപ പിഴ ചുമത്തി ജാമ്യം അനുവദിച്ചത്.
മാനനഷ്‌ടക്കേസിൽ മഹുവ മൊയ്‌ത്രയ്ക്ക് ഡൽഹി കോടതിയുടെ ജാമ്യം - മാനനഷ്‌ടക്കേസ്
സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച കേസിൽ നിന്നാണ് മഹുവ മൊയ്‌ത്രയ്ക്ക് ജാമ്യം ലഭിച്ചത്.
മഹുവ മൊയ്‌ത്ര നേരത്തെ തന്നെ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജാമ്യം ലഭിച്ചതിനുശേഷം കേസ് റദ്ദാക്കണമെന്ന് മഹുവ മൊയ്‌ത്രയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അതിനായി പ്രത്യേക നിയമവ്യവസ്ഥകളില്ലെന്ന് സീ മീഡിയയുടെ അഭിഭാഷകൻ വിജയ് അഗർവാൾ വാദിച്ചു. ഇതിനിടയിൽ കേസ് ഒത്തുതീർപ്പാക്കാൻ കോടതി ശ്രമിച്ചെങ്കിലും നടന്നില്ല.
ചാനലിനെതിരെ മാധ്യമങ്ങളോട് പ്രസ്‌താവന നടത്തിയെന്നാരോപിച്ചാണ് മൊയ്‌ത്രക്കെതിരെ സീ മീഡിയ മാനനഷ്‌ടകേസ് കൊടുത്തത്. പാർലമെന്‍റിൽ മഹുവ മൊയ്‌ത്ര നടത്തിയ പ്രസംഗം സംപ്രേഷണം ചെയ്‌ത പരിപാടിയുമായി ബന്ധപ്പെട്ട് സീ ന്യൂസിനും മുഖ്യ എഡിറ്റർ സുധീർ ചൗധരിക്കുമെതിരെ മൊയ്‌ത്ര മാനനഷ്‌ട പരാതി നൽകിയിരുന്നു.