ന്യൂഡൽഹി: ആം ആദ്‌മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിനോട് മാപ്പ് പറഞ്ഞതിനെ തുടർന്ന് ബിജെപി നേതാവ് കപിൽ മിശ്രയ്‌ക്കെതിരായ ക്രിമിനൽ മാനനഷ്‌ടക്കേസ് ഡൽഹി കോടതി അവസാനിപ്പിച്ചു. തനിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ അപകീർത്തികരമായ പ്രസ്‌താവനകൾ നടത്തിയതിന് 2017ൽ മിശ്രയ്‌ക്കെതിരെ ജെയിൻ പരാതി നൽകിയിരുന്നു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വിശാൽ പഹുജയുടെ മുമ്പാകെ മാപ്പ് പറയാൻ മിശ്ര സമ്മതിച്ചതിനെ തുടർന്നാണ് കേസ് അവസാനിപ്പിച്ചത്. മിശ്രയുടെയും ജെയിനിന്‍റെയും പ്രസ്‌താവന രേഖപ്പെടുത്തിയ ശേഷം മാനനഷ്‌ട പരാതി പിൻവലിച്ചതായി കോടതി തീർപ്പാക്കി.
കപിൽ മിശ്രയ്‌ക്കെതിരായ മാനനഷ്‌ട കേസ് ഡൽഹി കോടതി അവസാനിപ്പിച്ചു - സത്യേന്ദർ ജെയിൻ
മിശ്ര മാപ്പ് പറയാൻ സമ്മദിച്ചതിനാലാണ് മാനനഷ്‌ടക്കേസ് പിൻവലിച്ചത്.
കപിൽ മിശ്രയ്‌ക്കെതിരായ മാനനഷ്‌ട കേസ് ഡൽഹി കോടതി അവസാനിപ്പിച്ചു
അരവിന്ദ് കെജ്‌രിവാളിന് ജെയിൻ രണ്ട് കോടി രൂപ കൈക്കൂലി നൽകിയതായി 2017ൽ നടത്തിയ വാര്‍ത്തസമ്മേളനത്തിൽ മിശ്ര ആരോപിച്ചിരുന്നു. കൂടാതെ കെജ്‌രിവാളിന്‍റെ ബന്ധുവിന്‍റെ 50 കോടി രൂപയുടെ ഭൂമി കരാർ ജെയിൻ തീർപ്പാക്കി എന്നും മിശ്ര അവകാശപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജെയിൻ ജയിലിൽ പോകുമെന്ന് മിശ്ര സമൂഹമാധ്യമങ്ങളിൽ പറഞ്ഞിരുന്നു.