കേരളം

kerala

ETV Bharat / bharat

ക്രിസ്റ്റ്യൻ മിഷേലിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വീഡിയോ കോൺഫറൻസിങിലൂടെ ഏജൻസിയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ മാട്ട സമർപ്പിച്ച ഹർജിയാണ് കോടതി അനുവദിച്ചത്.

ന്യൂഡൽഹി വിവിഐപി ചോപ്പർ ഇടപാട് അഴിമതിക്കേസ് ക്രിസ്റ്റ്യൻ മിഷേൽ സ്പെഷ്യൽ ജഡ്ജി പുലസ്ത്യ പ്രമാചാല എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് എൻ കെ മാട്ട Delhi court Delhi court allows ED to interrogate Christian Michel Christian Michel
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസ് പ്രതി ക്രിസ്റ്റ്യൻ മിഷേലിനെ ചോദ്യം ചെയാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് അനുമതി നൽകി

By

Published : May 24, 2020, 2:31 PM IST

ന്യൂഡൽഹി:വിവിഐപി ചോപ്പർ ഇടപാട് അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേലിനെ തിഹാർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യാന്‍ ഡൽഹി കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് അനുമതി ലഭിച്ചു. മെയ് 25, 26 തീയതികളിൽ മിഷേലിനെ ചോദ്യം ചെയാൻ സ്പെഷ്യൽ ജഡ്ജി പുലസ്ത്യ പ്രമാചാല ഇഡിയെ അനുവദിച്ചു.

കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഏജൻസിയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ മാട്ട സമർപ്പിച്ച ഹർജിയാണ് കോടതി അനുവദിച്ചത്. 2018 ഡിസംബർ 22നാണ് മിഷേലിനെ അറസ്റ്റ് ചെയ്തത്. 2019 ജനുവരി അഞ്ചിന് മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. സിബിഐയുടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാന്‍ അനുമതി നൽകി.

കേസിൽ ഇഡിയും സിബിഐയും അന്വേഷിക്കുന്ന മൂന്ന് ഇടനിലക്കാരിൽ മിഷേലും ഉൾപ്പെടുന്നു. ഗ്വിഡോ ഹാഷ്‌കെ, കാർലോ ജെറോസ എന്നിവരാണ് മറ്റുള്ളവർ. 556.262 ദശലക്ഷം യൂറോ വിലമതിക്കുന്ന വിവിഐപി ചോപ്പറുകൾ വിതരണം ചെയാൻ 2010 ഫെബ്രുവരി എട്ടിന് ഒപ്പുവച്ച കരാറിൽ 398.21 ദശലക്ഷം യൂറോ നഷ്ടമുണ്ടായതായി സിബിഐ ആരോപിച്ചു. അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് 30 മില്യൺ യൂറോ ലഭിച്ചതായി ഇഡി 2016 ജൂണിൽ മിഷേലിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details