ന്യൂഡൽഹി: നോർത്ത് ഡൽഹിയിൽ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായെന്ന് പൊലീസ്. അക്രമികൾ ലാത്തിയും കല്ലുകളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നും അക്രമം നടത്തിയവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.
നോർത്ത് ഡൽഹിയിൽ അക്രമികൾ ലാത്തികൊണ്ട് പൊലീസിനെ ആക്രമിച്ചു - ലാത്തിയും കല്ലുകളും ഉപയോഗിച്ച് ആക്രമണം
അഖ്ലക്ക് എന്ന വ്യക്തിയുടെ പരാതിയില്‍ കേസ് അന്വേഷിക്കാൻ എത്തിയ പൊലീസാണ് ആക്രമണം നേരിട്ടത്.
![നോർത്ത് ഡൽഹിയിൽ അക്രമികൾ ലാത്തികൊണ്ട് പൊലീസിനെ ആക്രമിച്ചു Delhi cops attacked with lathis stones at Inderlok chowki Delhi Police cops attacked North Delhi New Delhi ന്യൂഡൽഹി നോർത്ത് ഡൽഹി ലാത്തിയും കല്ലുകളും ഉപയോഗിച്ച് ആക്രമണം സാദ്ഖീൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7573165-718-7573165-1591873274053.jpg)
നോർത്ത് ഡൽഹിയിൽ ലാത്തികൊണ്ട് ഡൽഹി പൊലീസിനെ ആക്രമിച്ചു
പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത നാവേദ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാദ്ഖീൻ, അഷ്‌കീൻ, ഷാരൂഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും പൊലീസ് കൂട്ടിച്ചേർത്തു. സാദ്ഖീനും സഹോദരന്മാരും ആക്രമിച്ചെന്ന അഖ്ലക്ക് എന്ന വ്യക്തിയുടെ പരാതിയെ തുടർന്ന് കേസ് അന്വേഷിക്കാൻ എത്തിയ പൊലീസാണ് ആക്രമണം നേരിട്ടത്.