ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ കേന്ദ്ര സർക്കാരിന്‍റെ ജനദ്രാഹപരമായ നയങ്ങൾക്ക് എതിരെ പുതുവത്സര ദിനത്തിൽ 12 മണിക്കൂർ നിരാഹാര സമരം നടത്തുമെന്ന് കോൺഗ്രസ് ഡൽഹി യൂണിറ്റ്. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളും സമരത്തിൽ ഉന്നയിക്കും. ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ കൊണാട്ട് പ്ലേസിലാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്.
പുതുവത്സര ദിനത്തിൽ കോൺഗ്രസിന്‍റെ നിരാഹാര സമരം - പുതുവത്സര ദിനത്തിൽ കോൺഗ്രസിന്‍റെ നിരാഹാര സമരം
കേന്ദ്രത്തിന്‍റെ ജനദ്രാഹപരമായ നയങ്ങൾക്കെതിരെ ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ കൊണാട്ട് പ്ലേസിലാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിലും രാജ്യത്തെ തകർന്ന സാമ്പത്തിക അവസ്ഥയിലും ജനങ്ങൾ നിരാശരാണ്. അനധികൃത കോളനികൾക്ക് നിയമ സാധുത നൽകിയെന്ന് പറഞ്ഞ് സർക്കാർ പറ്റിക്കുന്നു. ന്യൂ ഇയർ ആഘോഷിക്കാൻ ഈ നാട്ടിൽ കാരണമില്ലെന്നും ഡൽഹി കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ കീർത്തി ആസാദ് പറഞ്ഞു.
ആം ആദ്മി പാർട്ടിയുടേയും ബിജെപിയുടേയും ജനവിരുദ്ധ നയങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ജനുവരി 2 മുതൽ 6 വരെ വീടുകൾ കയറിയിറങ്ങിയുള്ള പ്രചരണം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. താഴെത്തട്ടിൽ പ്രവർത്തകരെ അണി നിരത്തുന്ന മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് പരിപാടിക്കും തുടക്കം കുറിച്ചെന്ന് അദ്ദേഹം അറിയിച്ചു.