ന്യൂഡല്‍ഹി:ഡല്‍ഹി യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്‍റ് ജഗദീഷ് യാദവ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. യാദവ് മുമ്പ് ഒബിസി കമ്മിഷന്‍റെ ഡല്‍ഹി ചെയർപേഴ്‌സണായിരുന്നു. കോൺഗ്രസ് ഡല്‍ഹി മാനിഫെസ്റ്റോ കമ്മിറ്റിയിലും ഇലക്ഷൻ കമ്മിറ്റിയിലും സേവനമനുഷ്ഠിച്ച അദ്ദേഹം 2015ൽ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ റിതാല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു.
ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആംആദ്മി പാർട്ടിയിൽ - ഡല്‍ഹി മുഖ്യമന്ത്രി
ജഗദീഷ് യാദവിനോടൊപ്പം കോൺഗ്രസ് വിജയ് വിഹാർ ബ്ലോക്ക് പ്രസിഡന്‍റ് വികാസ് യാദവും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്
കോൺഗ്രസ് മുൻ പ്രസിഡന്‍റ് ജഗദീഷ് യാദവ് ആംആദ്മി പാർട്ടിയിൽ ചേർന്നു
ജഗദീഷ് യാദവിനോടൊപ്പം കോൺഗ്രസ് വിജയ് വിഹാർ ബ്ലോക്ക് പ്രസിഡന്‍റ് വികാസ് യാദവും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ ബിജെപിയുടെ ബൻസി ഡോഗ്രയും ആം ആദ്മി പാർട്ടിയിൽ ചേർന്നു.