ന്യൂഡൽഹി:ഡല്‍ഹിയില്‍ പുതിയ മൂന്ന് കെവിഡ് 19 കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യയിൽ യാത്രാ വിലക്ക് കൊണ്ടുവരാണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധനെ കാണുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി - ആരോഗ്യ മന്ത്രി
കേന്ദ്ര ആരോഗ്യ മന്ത്രിയും അരവിന്ദ് കെജ്‌രിവാളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
ഇന്ന് ഹർഷ വർധനുമായി കൂടി കാഴ്ച്ച നടത്തുന്ന കെജ്‌രിവാൾ കൊവിഡ് 19 ബാധ രൂക്ഷമായുള്ള രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരെ തടയണമെന്നും കെജ്‌രിവാൾ ആവശ്യപ്പെടും. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച എല്ലാവരും മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരോ വന്നവരുമായി ബന്ധം പുലർത്തുന്നവരോ ആണെന്ന കാര്യവും ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു.
കേരളത്തില്‍ അഞ്ചും ഡല്‍ഹിയില്‍ മൂന്ന് പേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം 40 ആയി. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.