104 സി.എന്‍.ജി ബസുകള്‍ നിരത്തിലിറക്കി ഡല്‍ഹി സര്‍ക്കാര്‍
ഭിന്നശേഷി സൗഹൃദമായ ബസുകളില്‍ നിരവധി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി ആം ആദ്‌മി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്
ന്യൂഡല്‍ഹി:സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 104 സി.എന്‍.ജി ബസുകള്‍ പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. ദ്വാരക സെക്‌ടര്‍ ബസ് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്‌തു. ഭിന്നശേഷി സൗഹൃദമായ ബസില്‍ സിസിടിവി ക്യാമറകള്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് നടപ്പിലായതെന്നും, കൂടുതല്‍ ബസുകള്‍ പുറത്തിറക്കുന്നതിന്‍റെ തുടക്കമാണിതെന്നും അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു.
സ്‌ത്രീകള്‍ക്ക് ബസുകളിലെ യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ വരാന്‍ നാല് ദിവസം മാത്രം ശേഷിക്കേയാണ് പുതിയ ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഡല്‍ഹി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി ജനകീയ പ്രഖ്യാപനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ബസുകളില്‍ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിരമിച്ച 5,500 ഹോം ഗാര്‍ഡുകളെ സുരക്ഷാ ജീവനക്കാരായി നിയമിക്കുെമന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.