ന്യൂഡൽഹി:പനിയും തൊണ്ടവേദനയും മൂലം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കേണ്ട യോഗങ്ങൾ മാറ്റിവച്ചതായി റിപ്പോർട്ട്. അദ്ദേഹത്തെ ചൊവ്വാഴ്ച തന്നെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നാണ് സൂചന. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കൊവിഡ് നിരീക്ഷണത്തില്‍ - Delhi CM Arvind Kejriwal
കഴിഞ്ഞ ദിവസം 1000ലധികം പേർക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്
പനിയും തൊണ്ടവേദനയും; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഐസ്വലേഷനിൽ
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഡൽഹിയിൽ സ്ഥിരതാമസമുള്ളവരെ മാത്രമേ ചികിത്സിക്കൂ എന്ന സർക്കാരിന്‍റെ നിലപാടിനോട് പ്രതിപക്ഷം പൂർണമായും എതിർപ്പ് പ്രകടിപ്പിച്ചു. ഡൽഹിയിൽ ഇതുവരെ 28936 കൊവിഡ് 19 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം 1000ലധികം പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 812 ആയി.