കേരളം

kerala

ETV Bharat / bharat

നമോ ടിവിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത് - തെരഞ്ഞെടുപ്പു കമ്മീഷന്‍

ബിജെപിയുടെ പരസ്യ പ്രചാരണം നടത്തി വരുന്ന പരിപാടികള്‍ നമോ ടിവി ഇനി സംപ്രേക്ഷണം ചെയ്യണമെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണം.

നരേന്ദ്ര മോദി

By

Published : Apr 13, 2019, 2:26 PM IST

ന്യൂഡല്‍ഹി: ബിജെപിയുടെ പരസ്യ പ്രചാരണം നടത്തി വരുന്ന പരിപാടികള്‍ നമോ ടിവി ഇനി സംപ്രേക്ഷണം ചെയ്യണമെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ഇല്ലാതെ സംപ്രേക്ഷണം ചെയ്ത എല്ലാ പ്രോഗ്രാമുകളും നീക്കം ചെയ്യണമെന്ന് ബിജെപിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. നമോ ടിവിയിലെ പരിപാടികള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ABOUT THE AUTHOR

...view details