കേരളം

kerala

ETV Bharat / bharat

ഡൽഹി അതിർത്തികൾ നാളെ മുതൽ തുറക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ - ഡൽഹി വാർത്ത

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഡൽഹി സ്വദേശികളല്ലാത്തവരുടെ അന്തർ സംസ്ഥാന യാത്രകൾ നിയന്ത്രിക്കുന്നതിനാണ് അതിർത്തികൾ അടച്ചത്.

Arvind Kejriwal news  New Delhi news  Delhi borders to open news  അരവിന്ദ് കെജ്‌രിവാൾ  ഡൽഹി വാർത്ത  ഡൽഹി അതിർത്തികൾ തുറക്കും
ഡൽഹി അതിർത്തികൾ നാളെ മുതൽ തുറക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

By

Published : Jun 7, 2020, 2:51 PM IST

ന്യൂഡൽഹി: അന്തർ സംസ്ഥാന യാത്രകൾക്കായി തിങ്കളാഴ്‌ച മുതൽ ഡൽഹി അതിർത്തികൾ തുറക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഡൽഹി സ്വദേശികളല്ലാത്തവരുടെ അന്തർ സംസ്ഥാന യാത്രകൾ നിയന്ത്രിക്കുന്നതിന് കഴിഞ്ഞ ആഴ്‌ചയാണ് അതിർത്തികൾ അടച്ചത്. ഡൽഹിയിലെ ആശുപത്രികളിൽ ഡൽഹി സ്വദേശികൾക്ക് മാത്രമാണ് ചികിത്സ നൽകുന്നത്. കേന്ദ്ര ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജൂൺ അവസാനത്തോടെ ഡൽഹിയിലെ ആശുപത്രികളിൽ 15,000 കിടക്കകൾ ആവശ്യമായി വരും. മദ്യവിൽപനയിൽ ഏർപ്പെടുത്തിയിരുന്ന 70 ശതമാനം 'പ്രത്യേക കൊവിഡ് ഫീസ്' പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ മാസം 10 മുതൽ ഇത് പ്രാബല്യത്തിൽ വരും. റസ്റ്റോറന്‍റുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവ നാളെ മുതൽ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഹോട്ടലുകൾ, വിരുന്ന് ഹാളുകൾ എന്നിവ അടച്ചിടും.

ABOUT THE AUTHOR

...view details