ലോക്ക്‌ഡൗണ്‍ നിർദേശങ്ങൾ പാലിക്കാതെ ബിജെപി നേതാവ് മനോജ് തിവാരി - ബിജെപി നേതാവ് മനോജ് തിവാരി
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ബിജെപി നേതാവ് മനോജ് തിവാരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്
![ലോക്ക്‌ഡൗണ്‍ നിർദേശങ്ങൾ പാലിക്കാതെ ബിജെപി നേതാവ് മനോജ് തിവാരി Delhi BJP chieg Manoj Tiwari news Tiwari flouts lockdown Lockdown norms violated Tiwari plays cricket Sonipat news Tiwari in Sonipat Sheikhpura cricket stadium ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ചില്ല ഹരിയാനയിലെ ബിജെപി നേതാവ് മാസ്ക് ഇല്ല ബിജെപി നേതാവ് മനോജ് തിവാരി ക്രിക്കറ്റ് സ്റ്റേഡിയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7341684-279-7341684-1590408232274.jpg)
ചണ്ഡിഗഡ്: മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങി ബിജെപി നേതാവ് മനോജ് തിവാരി. ഹരിയാനയിലെ സോണിപത്തിലെ യുണീക്ക് ക്രിക്കറ്റ് സ്റ്റേഡിയിലത്തിലാണ് മനോജ് തിവാരിയും സംഘവും ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടത്. ഡൽഹിയിൽ നിന്നും ആളുകൾ എത്തുന്നതിനാൽ ഹരിയാനയിൽ കൂടുതൽ രോഗികൾ ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി അതിർത്തി അടച്ച സമയത്താണ് ബിജെപി നേതാവിന്‍റെ ലോക്ക്‌ഡൗൺ ലംഘനം. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും എസ്‌ഡിഎം രവീന്ദ്ര പാട്ടീൽ പറഞ്ഞു.