കേരളം

kerala

ETV Bharat / bharat

എംഎം നരവാനെ ആർമി ബേസ് ആശുപത്രിയിൽ സന്ദർശനം നടത്തി - എംഎം നരവാനെ ചുമതലയേറ്റു

ഏത് വെല്ലുവിളി നേരിടാനും ഇന്ത്യൻ സൈന്യം തയ്യാറാണെന്നും  മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ്  പ്രത്യേക പരി​ഗണനയെന്നും ജനറൽ മനോജ് മുകുന്ദ് നരവാനെ

delhi-army-chief-his-wife-visit-army-base-hospital  എംഎം നരവാനെ ആർമി ബേസ് ആശുപത്രിയിൽ സന്ദർശനം നടത്തി  എംഎം നരവാനെ ചുമതലയേറ്റു  എം എം നരവാനെ
എംഎം നരവാനെ ആർമി ബേസ് ആശുപത്രിയിൽ സന്ദർശനം നടത്തി

By

Published : Jan 3, 2020, 9:32 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ നിയുക്ത കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെയും ഭാര്യ വീണ നരവനെയും ആർമി ബേസ് ആശുപത്രിയിൽ സന്ദർശനം നടത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുമായി ഇവർ സംസാരിച്ചു. നേരത്തേ ദേശീയ യുദ്ധ സ്മാരകത്തലും ജനറൽ മനോജ് മുകുന്ദ് നരവാനെ സന്ദർശിച്ചിരുന്നു . ഏത് വെല്ലുവിളി നേരിടാനും ഇന്ത്യൻ സൈന്യം തയ്യാറാണെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പ്രത്യേക പരി​ഗണനയെന്നും ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

കരസേനയുടെ 28-ാമത് തലവനായാണ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ സ്ഥാനമേറ്റത്. കരസേന ഉപമേധാവിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്‌കാരവും വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details