കൊവിഡ് 19; ഡല്‍ഹി മൃഗസംരക്ഷണ വകുപ്പ് ഓഫീസ് അടച്ചു - മൃഗസംരക്ഷണ വകുപ്പ്
ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഓഫീസ് അടച്ചിടാനാണ് ഉത്തരവ്
കൊവിഡ് 19; ഡല്‍ഹി മൃഗസംരക്ഷണ വകുപ്പ് ഓഫീസ് അടച്ചു
ന്യൂഡല്‍ഹി: മൃഗസംരക്ഷണ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഓഫീസ് അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടാന്‍ ഉത്തരവ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വകുപ്പിലെ ഒരു ഉദ്യോഗസ്ഥാനാണ് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ കൃഷിഭവന്‍റെ കെട്ടിടത്തിലാണ് മൃഗസംരക്ഷണ മന്ത്രാലയവും പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ 9,333 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.