ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി അള്‍ട്രാവയലറ്റ് അണുനാശന സാങ്കേതിക വിദ്യയുമായി ഡല്‍ഹി വിമാനത്താവളം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പ്രവഹിക്കുന്ന മൊബൈല്‍ ടവറുകള്‍, ടോര്‍ച്ചുകള്‍, സാധന സാമഗ്രികള്‍ അണുവിമുക്തമാക്കാനുള്ള ടണലുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ഡല്‍ഹി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ടവറുകളില്‍ യുവി ലാമ്പുകള്‍ ഘടിപ്പിച്ചാണ് അണുനാശനം. അണുനാശിനി ടോര്‍ച്ചുകള്‍ ഉപയോഗിക്കുന്നത് ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ക്ക് വേണ്ടിയാണ്. ടെര്‍മിനല്‍ 3ലാണ് യുവി ടണലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
അള്‍ട്രാവയലറ്റ് അണുനാശന സാങ്കേതിക വിദ്യയുമായി ഡല്‍ഹി വിമാനത്താവളം - ഡല്‍ഹി
അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പ്രവഹിക്കുന്ന മൊബൈല്‍ ടവറുകള്‍, ടോര്‍ച്ചുകള്‍, സാധന സാമഗ്രികള്‍ അണുവിമുക്തമാക്കാനുള്ള ടണലുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍
അള്‍ട്രാവയലറ്റ് അണുനാശന സാങ്കേതിക വിദ്യയുമായി ഡല്‍ഹി വിമാനത്താവളം
യാത്രക്കാര്‍ക്ക് അള്‍ട്രാവയലറ്റ് സ്‌കാനിങ് തല്‍സമയം കാണുന്നതിനായി സൗകര്യവും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. പാദരക്ഷകള്‍ വഴിയും വൈറസ് പരക്കാമെന്ന സാധ്യത നിലനില്‍ക്കെ ഷൂ സാനിറ്റൈസര്‍ മാറ്റും ഒരുക്കിയിട്ടുണ്ട്. വാഷ്‌റൂമുകളില്‍ സെന്‍സര്‍ ടാപ്പുകളും സാനിറ്റൈസറുകളും സെന്‍സര്‍ നിയന്ത്രിത കുടിവെള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 67000ത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2000ത്തിലധികം പേരാണ് കൊവിഡ് മൂലം മരിച്ചിരിക്കുന്നത്.