ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്‍റെ തോത് വര്‍ധിക്കുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് വളരെ ഉര്‍ന്ന നിലയിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹിയിലെ ഇന്‍കം ടാക്സ് ഓഫിസിന് സമീപം എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് 469ആണ് രേഖപ്പെടുത്തിയത്. നരേലയിൽ ഇത് 489രേഖപ്പെടുത്തിയപ്പോള്‍ ഗുരുഗ്രാം സെക്ടറിൽ 497, നോയിഡ സെക്ടറില്‍ 480എന്നിങ്ങനെ ഉയര്‍ന്ന തോതുകളാണ് രോഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ ജനജീവിതം ദുസഹമാക്കി വായുമലിനീകരണം - വായുമലിനീകരണം
കഴിഞ്ഞ ആഴ്ച മുതല്‍ ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശമായി തുടരുകയാണ്. വിദഗ്ദരുടെ അഭിപ്രായത്തില്‍ ഈ അവസ്ഥ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമാക്കി വായുമലിനീകരണം
യമുന നദിക്കടുത്തുള്ള പശ്ചിമ ദില്ലിയിലെ സിഗ്‌നേച്ചർ ബ്രിഡ്ജ് പുകമറയാല്‍ കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ആഴ്ച മുതല്‍ ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശമായി തുടരുകയാണ്. വിദഗ്ദരുടെ അഭിപ്രായത്തില്‍ ഈ അവസ്ഥ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നിലവില്‍ രോഗാവസ്ഥയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ദകര്‍ പറയുന്നു.