കശ്മീർ സന്ദർശിക്കാനൊരുങ്ങി മുസ്‌ലിം ആത്മീയ നേതാക്കളുടെ സംഘം - ജമ്മു കശ്മീർ
അജ്മീർ ദർഗയിലെ ആത്മീയചാര്യൻ സൈനുല്ലാബ്ദീന്‍ അലി ഖാനാണ് 18 പേരടങ്ങുന്ന സംഘത്തെ കശ്മീരിലയക്കാൻ മുൻകൈയെടുത്തത്
![കശ്മീർ സന്ദർശിക്കാനൊരുങ്ങി മുസ്‌ലിം ആത്മീയ നേതാക്കളുടെ സംഘം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4713514-653-4713514-1570724473495.jpg)
ജയ്പൂർ: സൂഫി നേതാക്കളുടെയും മുസ്‌ലിം ആത്മീയ നേതാക്കളുടെയും സംഘം ജമ്മു കശ്മീർ സന്ദർശിക്കുന്നു. നാട്ടുകാരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ഒക്ടോബർ 12മുതൽ 14വരെയാണ് സന്ദർശനം. അജ്മീർ ദർഗയിലെ ആത്മീയചാര്യൻ സൈനുലാബ്ദീന്‍ അലി ഖാനാണ് 18 പേരടങ്ങുന്ന സംഘത്തെ കശ്മീരിലയക്കാൻ മുൻകൈയെടുത്തത്. അദ്ദേഹത്തിന്‍റെ മകൻ നസിറുദ്ദീൻ ചിസ്റ്റിയാകും സംഘത്തെ നയിക്കുക. കശ്മീരി ജനങ്ങളുമായി സംവദിക്കുകയും ജമ്മു കശ്മീരിലെ അഭിവൃദ്ധിക്കായി പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. ഒക്ടോബർ 12ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന പ്രതിനിധി സംഘത്തിന്‍റെ സന്ദർശനത്തെക്കുറിച്ച് കേന്ദ്ര സർക്കാരിനെയും അധികൃതരേയും അറിയിച്ചിട്ടുണ്ടെന്നും സൈനുലാബ്ദീന്‍ അലി ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.