ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളുള്‍പ്പടെയുള്ള ഇരുപത് രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ ജമ്മു കശ്‌മീരില്‍ സന്ദര്‍ശനം നടത്തും. ഈ ആഴ്‌ചയില്‍ തന്നെ സന്ദര്‍ശനം നടക്കുമെന്നാണ് ഔദ്യോഗികമായി പുറത്തുവന്ന വിവരം. കശ്‌മീരിന് പ്രത്യേക അധികാം നല്‍കിയ ഭരണഘടനയുടെ 370 ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ മേഖലയില്‍ വന്‍ സംഘര്‍ഷങ്ങളാണ് നടക്കുന്നതെന്ന് രാജ്യാന്തര തലത്തില്‍ പാകിസ്ഥാന്‍ ആരോപണമുന്നയിച്ചിരുന്നു. അതിനുള്ള മറുപടി എന്ന നിലയ്‌ക്കാണ് വിദേശ രാജ്യങ്ങളുടെ അംബാസിഡര്‍മാരെ കശ്‌മീരിലേക്ക് കൊണ്ടുപോകുന്നത്.
20 രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ കശ്‌മീര്‍ സന്ദര്‍ശിക്കും - കശ്‌മീര്‍ വാര്‍ത്തകള്‍
മേഖലയിലെ ഭരണസംവിധാനത്തില്‍ മാറ്റം വരുത്തിയതിന് ശേഷം രണ്ടാമത്തെ വിദേശസംഘമാണ് കശ്മീരിലെത്തുന്നത്
20 രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ കശ്‌മീര്‍ സന്ദര്‍ശിക്കും
അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുടെ അംബാസിഡര്‍മാരെയും കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ മറുപടി ലഭിച്ചിട്ടില്ല. ഇവരുടെ മറുപടി ലഭിക്കുന്നതിന് പിന്നാലെ സന്ദര്‍ശനത്തിന്‍റെ തിയതി തീരുമാനിക്കും. ജമ്മു ഗവര്‍ണര്‍ ജി.സി മുര്‍മുവുമായും സംഘം ചര്‍ച്ച നടത്തും. മേഖലയിലെ ഭരണസംവിധാനത്തില്‍ മാറ്റം വരുത്തിയതിന് ശേഷം രണ്ടാമത്തെ വിദേശസംഘമാണ് കശ്മീരിലെത്തുന്നത്. നേരത്തെ 23 യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.