നാഗാ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ കേന്ദ്രം; ധാരണകളിലെത്താതെ ചര്‍ച്ച - നാഗാലാന്‍റ് പ്രശ്‌നം
നാഗാലാന്‍റിന് പ്രത്യേക ഭരണഘടനയും, പതാകയും വേണമെന്നാണ് വിഘടന വാദികളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല
ഹൈദരാബാദ്:ഏഴു പതിറ്റാണ്ടായ നാഗാലാന്‍റില്‍ തുടരുന്ന വിഘടനവാദ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ഗവര്‍ണര്‍ ആര്‍.എന്‍. രവിയും, നാഗാ വിഘടവാദികളായ നാഷണല്‍ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്‍റ് സംഘടനാ നേതാവ് തുയിങാലെങ് മുയ്‌വയുവാമുള്ള ചര്‍ച്ച രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ സംഘര്‍ഷങ്ങള്‍ക്ക് പൂര്‍ണമായി പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം ഒക്‌ടോബര്‍ 31ന് ശേഷം ചര്‍ച്ചകളുണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.
കശ്‌മീരിലെ നടപടിക്ക് ശേഷമാണ് കേന്ദ്രം നാഗാലാന്‍റ് വിഷയത്തില്‍ ഇടപെട്ടത്. കശ്‌മീരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദം സമാന സാഹചര്യമുള്ള നാഗാലാന്‍റില്‍ വിട്ടുവീഴ്‌ച ചെയ്താല്‍ അതൊരു രാഷ്‌ട്രീയ വിരോധാഭാസമായിരിക്കും. നാഗാലാന്‍റില്‍ പ്രത്യേക ഭരണഘടനയും, പതാകയും അനുവധിക്കണമെന്നാണ് വിഘടനവാദികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് കേന്ദ്രം.
നാഗാലാന്‍റിലെ രാഷ്‌ട്രീയ കക്ഷികളുടെ കൂട്ടായ്‌മയായ നാഗാ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പിലെ (എന്‍.എന്‍.പി.ജി) അംഗങ്ങളില്‍ പലര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നടപടിയുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ട്. പ്രത്യേക ഭരണഘടനയും, പതാകയും വേണമെന്ന ആവശ്യത്തില്‍ നിന്ന് അവര്‍ പിന്‍മാറുകയും ചെയ്‌തിരുന്നു. എന്നാല്‍ തുയിങാലെങ് മുയ്‌വ യാതൊരു ഒത്തുതീര്‍പ്പിനും തയാറാകില്ലെന്ന നിലപാടിലാണ്. നാഗാലാന്‍റിന് പ്രത്യേക ഭരണഘടനയും, പതാകയും വേണമെന്നാണ് മുയ്‌വയുടെ ആവശ്യം. അതേസമയം മുയ്‌വയുടെ നിലപാട് നാഗാ കൂട്ടായ്‌മയില്‍ വിള്ളലുണ്ടാക്കുന്നതായും സൂചനയുണ്ട്.
സംഘര്‍ഷങ്ങളുടെ ശക്‌തി കുറയ്‌ക്കുന്ന തരത്തില്‍ പ്രാഥമീകമായ ഒരു സമാധാനകരാറില്‍ കേന്ദ്രസര്‍ക്കാരും നാഗാ വാദികളും 2015 ല്‍ ഒപ്പുവച്ചിരുന്നു. 18 വര്‍ഷങ്ങള്‍ക്കിടെ നടന്ന 80 കൂടികാഴ്‌ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ തുയിങാലെങ് മുയ്‌വ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ അതിനുശേഷം നടക്കേണ്ട ചര്‍ച്ചകള്‍ ഫലവത്തായില്ല. അതാണ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുന്നത്.
1917ലാണ് നാഗാലാന്‍റില്‍ വിഘടനവാദം ഉടലെടുക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുപ്പിക്കുന്നതിനായി നിരവധി നാഗന്‍മാരെ ബ്രിട്ടിഷുകാര്‍ ഫ്രാന്‍സിലേക്ക് കൊണ്ടുപോയി. പരിമിതമായ ലോകവീക്ഷണമുണ്ടായിരുന്ന നാഗന്‍മാര്‍ക്ക് ആ യാത്ര പുതിയ പാഠങ്ങള്‍ നല്‍കി. ഇന്നത്തെ നാഗാലാന്‍റ്, അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ നാഗാ ഗോത്രങ്ങൾക്കിടയിലെ സമാതനകളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടായി.
ഇതിന്‍റെ പിന്തുടര്‍ച്ചയായി 1918ൽ നാഗ ക്ലബ് സ്ഥാപിക്കപ്പെട്ടു. തങ്ങള്‍ക്ക് സ്വയം ഭരണാധികാരം നല്‍കണമെന്നാവശ്യപ്പെട്ട് 1929ൽ നാഗ ക്ലബ് സൈമൺ കമ്മിഷന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. എന്നാല്‍ അത് കാര്യമായി പരിഗണിക്കപ്പെട്ടില്ല. പിന്നീട് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതോടെ വിഷയം വീണ്ടും ചര്‍ച്ചയായി. സംഘടനയുടെ നേതൃത്വത്തിലേക്ക് അങ്കാമി സാപ്പു ഫിസോ എത്തിയതോടെ വിഘടനവാദം ശക്‌തിപ്പെട്ടു. ലോകമഹായുദ്ധത്തിന് ശേഷം ജാപ്പനീസ് സേന ഉപേക്ഷിച്ച ആയുധങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും ചൈനയിൽ നിന്നുള്ള സജീവമായ സഹായവും ഫിസോയുടെ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകർന്നു.
ഇന്നും ചൈനയുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
മേഖലയില്‍ സമാധാന പുനസ്ഥാപിക്കുന്ന നടപടി വൈകിയാല്‍ സംഘർഷങ്ങള്‍ ഉയരും, പരിഹരിക്കപ്പെടാത്ത നാഗ പ്രശ്‌നം കൂടുതൽ കലാപത്തിനും, ആക്രമണങ്ങള്‍ക്കും കാരണമാകും. ഇത് രണ്ട് കൂട്ടര്‍ക്കും പ്രയോജനം ചെയ്യില്ലെന്നതാണ് യാഥാര്‍ഥ്യം.