ഡെറാഡൂണില്‍ വ്യാജമദ്യം ദുരന്തം; ഏഴ് പേര്‍ മരിച്ചു - മൂന്നുപേര്‍ ആശുപത്രിയില്‍
വ്യാജമദ്യ ലോബിക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം
![ഡെറാഡൂണില്‍ വ്യാജമദ്യം ദുരന്തം; ഏഴ് പേര്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4505740-82-4505740-1569032212729.jpg)
ഡെറാഡൂണ്‍:ഡെറാഡൂണില്‍ വ്യാജമദ്യം കഴിച്ച് ഏഴ് പേര്‍ മരിച്ചു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. വെള്ളിയാഴ്ച്ചയാണ് സംഭവം. ദുരന്തത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കമ്മീഷ്ണര്‍ ശേഖര്‍ സുയാല്‍ പറഞ്ഞു. നിലവില്‍ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ലഭ്യമായതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബിജെപി എംഎല്‍എ ഗണേഷ് ജോഷി നടുക്കം രേഖപ്പെടുത്തി. വ്യാജമദ്യ വില്‍പനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വ്യാജമദ്യ വില്‍പന കേന്ദ്രത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്ന് പ്രദേശവാസിയായ സോനു പറയുന്നു. പൊലീസിനും ഇക്കാര്യങ്ങള്‍ അറിയാം. എന്നാല്‍ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.