കേരളം

kerala

ETV Bharat / bharat

മോഷണത്തിന് ശേഷം ക്ഷമാപണം നടത്തി പ്രതികളുടെ കത്ത്

പണം, ടെലിവിഷൻ, വിലകൂടിയ വീട്ടുപകരണങ്ങൾ എന്നിവയാണ് മോഷ്‌ടിച്ചത്. പ്രതികളെ കണ്ടെത്തിയിട്ടില്ല

ക്ഷമാപണം നടത്തി പ്രതികളുടെ കത്ത്  മോഷണത്തിന് ശേഷം ക്ഷമാപണം  അസം നാഗോൺ  Defendant's letter of apology  apology after the theft  assam Nagaon
മോഷണത്തിന് ശേഷം ക്ഷമാപണം നടത്തി പ്രതികളുടെ കത്ത്

By

Published : Dec 1, 2020, 8:29 PM IST

ദിസ്‌പൂർ: മോഷണത്തിന് ശേഷം ക്ഷമിക്കണമെന്ന് കത്തെഴുതി വെച്ച് പ്രതികൾ കടന്നുകളഞ്ഞു. നാഗോൺ ജില്ലയിലാണ് സംഭവം നടന്നത്. പണം, ടെലിവിഷൻ, വിലകൂടിയ വീട്ടുപകരണങ്ങൾ എന്നിവയാണ് പ്രതികൾ മോഷ്‌ടിച്ചത്. ശേഷം ചുമരിൽ മാപ്പ് ചോദിച്ചുള്ള കത്ത് ചുമരില്‍ ഒട്ടിച്ചു.പ്രതികൾ അടുക്കളയിൽ കയറി ഭക്ഷണം കഴിക്കുകയും ചെയ്‌തു. എന്നാൽ കള്ളന്മാർ വീടിന് സമീപത്തെ അമ്പലത്തിൽ കയറുകയോ മോഷ്‌ടിക്കുകയോ ചെയ്‌തിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details