കേരളം

kerala

ETV Bharat / bharat

ബി.ജെ.പിയുടെ വെര്‍ച്വല്‍ റാലിയെ രാജ്നാഥ് സിങ് അഭിസംബോധന ചെയ്യും - വെർച്വൽ റാലി

ജൂൺ 14ന് രാവിലെ 10.30ന് ഡിജിറ്റൽ റാലിയിലൂടെ പ്രതിരോധമന്ത്രി പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്യും

Jammu and Kashmir BJP president BJP പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെർച്വൽ റാലി രവീന്ദർ റെയ്‌ന
ജൂൺ 14ന് ജമ്മുവിൽ നടക്കുന്ന ആദ്യത്തെ 'വെർച്വൽ റാലി'യെ പ്രതിരോധ മന്ത്രി അഭിസംബോധന ചെയ്യും

By

Published : Jun 8, 2020, 10:21 AM IST

ശ്രീനഗര്‍: ജമ്മുവിൽ നടക്കുന്ന ആദ്യത്തെ വെർച്വൽ റാലിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്യും. ജൂൺ 14നാണ് റാലി. കേന്ദ്രത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം റാലിയിൽ പങ്കെടുക്കുന്നത്. പാർട്ടി ആസ്ഥാനത്ത് മുതിർന്ന പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ 'വെർച്വൽ റാലി'യുടെ ക്രമീകരണങ്ങൾ ജമ്മു കശ്മീർ ബിജെപി പ്രസിഡന്‍റ് രവീന്ദർ റെയ്‌ന അവലോകനം ചെയ്തു.

ജൂൺ 14ന് രാവിലെ 10.30ന് ഡിജിറ്റൽ റാലിയിലൂടെ പ്രതിരോധമന്ത്രി പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് തങ്ങളുടെ മിക്ക പരിപാടികളും ഓൺലൈനിൽ നടത്താൻ ബിജെപി തീരുമാനിച്ചു.

ABOUT THE AUTHOR

...view details