പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ലഡാക്ക് സന്ദര്‍ശിക്കും - Rajnath Singh to visit Ladakh
സന്ദർശന വേളയിൽ മുതിർന്ന സൈനിക നേതൃത്വവുമായി പ്രതിരോധമന്ത്രി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച ലഡാക്ക് സന്ദര്‍ശിക്കും. സന്ദർശന വേളയിൽ മുതിർന്ന സൈനിക നേതൃത്വവുമായി സിംഗ് ചര്‍ച്ചകള്‍ നടത്തും. കഴിഞ്ഞ ഏഴ് ആഴ്ചയായി ചൈനയുമായി കിഴക്കൻ ലഡാക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം. ജൂൺ 15 ന് ഗാൽവാൻ വാലിയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.