ന്യൂഡൽഹി:പ്രതിരോധ മേഖല നേരിടുന്ന ബുദ്ധിമുട്ടുകൾ അംഗീകരിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത് ഉൽപാദന മേഖലയെയാണെന്നും നിലവിലുള്ള വിതരണ ശൃംഖലയെ ലോക്ക് ഡൗൺ തടസ്സപ്പെടുത്തിയെന്നും പറഞ്ഞു.
ഡൽഹിയിൽ നടന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി (എം.എസ്.എം.ഇ) ഇ-കോൺക്ലേവ് വഴി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖല ഇതിന് ഒരു അപവാദമല്ലെന്നും മറ്റ് മേഖലകളേക്കാൾ പ്രതിരോധ മേഖല കൂടുതൽ വഷളായിരിക്കുന്നുവെന്നും പ്രതിരോധ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഒരേയൊരു ഉപഭേക്താവ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രതിസന്ധിയിൽ, വ്യവസായങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് സർക്കാരും റിസർവ് ബാങ്കും നിരവധി സാമ്പത്തിക സഹായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക പ്രവർത്തന മൂലധനത്തിന്‍റെ ലഭ്യതയും പലിശ അടവ്മാ റ്റിവയ്ക്കലും മൂലം പ്രതിസന്ധിക്ക് കുറച്ച് ആശ്വാസം ലഭിക്കുമെന്നും സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനം ഉൾക്കൊണ്ട 'ആത്മ നിർഭർ ഭാരത്' ക്യാമ്പയിൻ ഇന്ത്യൻ വ്യവസായത്തിന് നിരവധി അവസരങ്ങൾ നൽകുമെന്നും ദശലക്ഷക്കണക്കിന് തൊഴിലുകൾ പുനസ്ഥാപിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ആത്മ നിർഭർ ഭാരത് പദ്ധതിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ചില കാര്യങ്ങൾ സിംഗ് പരാമർശിച്ചു.
45 ലക്ഷം യൂണിറ്റുകൾ പുന സ്ഥാപിക്കുന്നതിനും തൊഴിൽ ലാഭിക്കുന്നതിനും എംഎസ്എംഇകൾക്കായി മൂന്ന് ലക്ഷം കോടി രൂപയുടെ കൊളാറ്ററൽ ഫ്രീ വായ്പകൾ പ്രാബല്യത്തിൽ വരും. രണ്ട് ലക്ഷം എംഎസ്എംഇകൾക്കായി 20,000 കോടി രൂപയുടെ സബോർഡിനേറ്റ് ഡെറ്റ് പ്രൊവിഷൻ പ്രഖ്യാപിച്ചു, ഇത് സമ്മർദ്ദം ചെലുത്തിയ എംഎസ്എംഇകളെ സഹായിക്കും.