കേരളം

kerala

ETV Bharat / bharat

തീവ്രവാദ ഭീഷണി; അതീവ ജാഗ്രതയില്‍ പഞ്ചാബ്, ജമ്മു പ്രതിരോധ കേന്ദ്രങ്ങൾ - തീവ്രവാദ ഭീഷണി

ജമ്മു കശ്‌മീരിലെയും സമീപപ്രദേശങ്ങളിലെയും പ്രതിരോധ കേന്ദ്രങ്ങൾക്ക് നേരെ ചാവേര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

തീവ്രവാദ ഭീഷണി: അതീവ ജാഗ്രതയില്‍ പഞ്ചാബ്, ജമ്മു പ്രതിരോധ കേന്ദ്രങ്ങൾ

By

Published : Oct 16, 2019, 11:16 PM IST

ന്യൂഡല്‍ഹി:പാകിസ്ഥാനില്‍ നിന്നും തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചാബ്- ജമ്മു പ്രദേശങ്ങളിലെ പ്രതിരോധ കേന്ദ്രങ്ങൾ അതീവ ജാഗ്രതയില്‍. ജമ്മുവിലെയും പഞ്ചാബിലെ പത്താന്‍കോട്ടിലെയും വ്യോമ കേന്ദ്രങ്ങൾക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പ്രതിരോധ കേന്ദ്രങ്ങൾക്ക് നേരത്തെ അതീവ ജാഗ്രതാ നിര്‍ദേശങ്ങൾ നല്‍കിയിരുന്നുവെങ്കിലും രണ്ട് ദിവസം മുമ്പാണ് ഇവ പിന്‍വലിച്ചത്. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ച് മുതല്‍ തന്നെ പ്രധാന കേന്ദ്രങ്ങളില്‍ തീവ്രവാദ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമ്മു കശ്‌മീരിലെയും സമീപപ്രദേശങ്ങളിലെയും പ്രതിരോധ കേന്ദ്രങ്ങൾക്ക് നേരെ ചാവേര്‍ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details