മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും - അഡ്വക്കറ്റ് ധ്രുതിമാന്‍ ജോഷി
ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അഡ്വ. ധ്രുതിമാന്‍ ജോഷി കൊടുത്ത പരാതിയിലാണ് കേസ്
മുംബൈ: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയിലെ മസ്ഗോണ്‍ കോടതിയില്‍ ഹാജരാകും. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അഡ്വ. ധ്രുതിമാന്‍ ജോഷി കൊടുത്ത പരാതിയിലാണ് ഇന്ന് 11 മണിക്ക് രാഹുല്‍ ഹാജരാകുക. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ ആര്‍എസ്‌എസിന് ബന്ധമുണ്ടെന്ന രാഹുലിന്‍റെ പ്രസ്‌താവനക്കെതിരെയാണ് കേസ്. ഗൗരി ലങ്കേഷ് വധവും ആര്‍എസ്‌എസും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയും ധ്രുതിമാന്‍ കേസ് നല്‍കിയിട്ടുണ്ട്.