ന്യൂഡല്‍ഹി: രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ അസ്വസ്ഥയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഹൈദരാബാദിലെ മൃഗ ഡോക്‌ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതും ഉത്തര്‍പ്രദേശില്‍ കൗമാരക്കാരി പീഡനത്തിരയായി മരണപ്പെട്ട സംഭവവും ഉയര്‍ത്തിക്കാട്ടിയാണ് പ്രിയങ്കയുടെ പരാമര്‍ശം. ഇരു സംഭവങ്ങളെക്കുറിച്ചും കേട്ടതിന് പിന്നാലെ താന്‍ വളരെയധികം അസ്വസ്ഥയാണെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; താന്‍ അസ്വസ്ഥയെന്ന് പ്രിയങ്ക ഗാന്ധി - ഹൈദരാബാദ് പീഡനകേസ് വാര്‍ത്തകള്‍
ഹൈദരാബാദിലെ മൃഗ ഡോക്‌ടറുടെ മരണത്തെക്കുറിച്ചറിഞ്ഞതിന് ശേഷം താന്‍ വളരെ അസ്വസ്ഥയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വാക്കുകള്‍കൊണ്ട് മാത്രം പ്രതികരിക്കാതെ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമം നടത്താന്‍ സമൂഹം തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് ഹൈദരാബദില്‍ വെറ്റിനറി ഡോക്‌ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സമാനരീതിയിലുള്ള പീഡനമാണ് ഉത്തര്‍പ്രദേശിലും കഴിഞ്ഞ ദിവസം ഉണ്ടായത്. 16 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.