കേരളം

kerala

By

Published : Jun 26, 2020, 1:03 PM IST

ETV Bharat / bharat

കർഷകർക്കായി സമർപ്പിത ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം

കാർഷിക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബാങ്കിന്‍റെ പങ്കിനെക്കുറിച്ച് നബാർഡ് ചെയർമാൻ ചിന്താല ഗോവിന്ദ രാജു വ്യക്തമാക്കുന്നു

നബാർഡ്  നബാർഡ് ചെയർമാൻ ചിന്താല ഗോവിന്ദ രാജു  ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം  കർഷകർ  NABARD Chairman  e-commerce platform  farmers
കർഷകർക്കായി സമർപ്പിത ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം

കാർഷിക മേഖലയെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ ആത്മനിഭർ ഭാരത് അഭിയാൻ പാക്കേജുകളിലൂടെ 20 ലക്ഷം കോടി രൂപയുടെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. കാർഷിക വിപണന പരിഷ്കാരങ്ങൾക്ക് പുറമെ, കർഷകർക്ക് സ്ഥാപനപരമായ വായ്പാ സഹായം മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നൽകി. സർക്കാർ സൂചിപ്പിച്ചതുപോലെ, ഈ സംരംഭത്തിൽ നബാർഡ് ഒരു പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ, കാർഷിക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബാങ്കിന്‍റെ പങ്കിനെക്കുറിച്ച് അറിയാൻ നബാർഡ് ചെയർമാൻ ചിന്താല ഗോവിന്ദ രാജുവുമായി ഇടിവി ഭാരത് നടത്തിയ അഭിമുഖം

അഭിമുഖത്തിൽ നിന്നുള്ള ചില പ്രസക്ത ഭാഗങ്ങൾ

കൊവിഡ് 19 സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി 30,000 കോടി രൂപയുടെ അധിക റീഫിനാൻസ് സഹായം നബാർഡിന് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ വിഭവങ്ങൾ കൃഷിക്കാർക്ക് എത്തിക്കാനുള്ള നബാര്‍ഡിന്‍റെ പദ്ധതികൾ എന്തൊക്കെയാണ്?

കേന്ദ്ര ധനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിൽ നബാർഡ് നടപ്പ് വർഷത്തില്‍ 90,000 കോടി രൂപയുടെ സാധാരണ വായ്പക്ക് പുറമേ 30,000 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരിന്നു. മൺസൂൺ, ഖാരിഫ് പ്രവർത്തനങ്ങളിൽ കർഷകരുടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹകരണ, പ്രാദേശിക ഗ്രാമീണ ബാങ്കുകളെ (ആർആർബി) പിന്തുണക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. സ്‌പെഷ്യൽ ലിക്വിഡിറ്റി സൌകര്യത്തിന് കീഴിൽ റിസർവ് ബാങ്ക് അനുവദിച്ച 25,000 കോടി രൂപയില്‍, വിവിധ തലങ്ങളിലുള്ള ക്രെഡിറ്റ് സ്ഥാപനങ്ങൾക്ക് 22,977 കോടി രൂപ നബാർഡ് വിതരണം ചെയ്തു കഴിഞ്ഞു. ഈ ഫണ്ടുകൾ കർഷകർക്ക് ധനസഹായം നൽകുന്നതിലും കൊവിഡ് 19 പാൻഡെമിക് മൂലം പണ ലഭ്യത നേരിടുന്നതിലും ബാങ്കുകളുടെ കഴിവ് വർധിപ്പിക്കും.

ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിൽ കുടിയേറ്റ കർഷകർ പ്രശ്‌നങ്ങൾ നേരിടുന്നു. നബാർഡ് ഈ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്?

കുടിയേറ്റ കര്‍ഷകര്‍ക്ക് വായ്പ നൽകാൻ ബാങ്കുകൾക്ക് കഴിയില്ലെന്ന വസ്തുത ഞങ്ങൾക്കറിയാം. ഈ പ്രശ്നത്തെ മറികടക്കാൻ, കുടിയേറ്റ കർഷകർക്കും വാക്കാലുള്ള പാട്ടക്കാർക്കും ഈട് ഒഴിവാക്കി വായ്പ നൽകുന്നതിനുള്ള ഇടപെടലുകള്‍ നബാർഡ് ആരംഭിച്ചു. 2019-20 കാലയളവിൽ 41.80 ലക്ഷം ജോയിന്‍റ് ലിയാബിലിറ്റി ഗ്രൂപ്പുകള്‍ക്ക് ബാങ്കുകൾ ധനസഹായം നൽകുകയും ചെയ്തു. ആകെ, Rs. 92.56 ലക്ഷം ജോയിന്‍റ് ലിയാബിലിറ്റി ഗ്രൂപ്പുകളുടെ ധനസഹായത്തിനായി 1,54,853.10 കോടി രൂപ വിതരണം ചെയ്തു.

പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് കൊണ്ട് നബാർഡ് തങ്ങളുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന ഒരു വിമർശനം ഉയര്‍ന്ന് വരുന്നുണ്ട്. ഇതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ബാലൻസ് ഷീറ്റിന്റെ വളർച്ച, എന്റെ അഭിപ്രായത്തിൽ, ആകസ്മികവും ആളുകളുമായി ഇടപഴകുന്നതിനൊപ്പം ഒരേസമയം വളരുകയുമാണ്. മാത്രമല്ല, സാമ്പത്തികമായി ശക്തമായ സ്ഥാപനങ്ങൾക്ക് മാത്രമേ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആകുകയുള്ളൂ. നബാര്‍ഡിന്റെ ബാലൻസ് ഷീറ്റിന്റെ കരുത്താണ് സർക്കാരുകൾ ഉൾപ്പെടെയുള്ള പങ്കാളികളിൽ ആത്മവിശ്വാസം വളർത്തുന്നത്. കൃഷിക്കാർ, കരകൌശലത്തൊഴിലാളികൾ, ഗ്രാമീണ സംരംഭകർ തുടങ്ങിയ അന്തിമ ഗുണഭോക്താക്കൾക്ക് അതിന്റെ ഫലങ്ങള്‍ എത്തിക്കുന്നതിൽ നബാർഡ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ വിശാലമായ രാജ്യത്തിന്റെ ഓരോ കോണിലും വികസന പരിപാടികൾ നടപ്പിലാക്കുന്നതിന് ശക്തമായ ബാലൻസ് ഷീറ്റ് വഴിയൊരുക്കും.

വിള ഇൻഷുറൻസ് ഇപ്പോഴും നമ്മുടെ കർഷകരുടെ പൂർത്തീകരിക്കാത്ത സ്വപ്നമാണ്. ഈ വിഭാഗത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ നബാർഡിന്റെ പദ്ധതികൾ എന്തൊക്കെയാണ്?

പല കർഷകർക്കും വിവിധ കാരണങ്ങളാൽ അവരുടെ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല. പല സർവേകളും അനുസരിച്ച്, അവബോധത്തിന്റെ അഭാവമാണ് ഒരു പ്രധാന കാരണം. നാഷണൽ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (നെയ്സ്) പ്രൊമോട്ടർമാരിൽ ഒരാളായ നബാർഡ് വിള ഇൻഷുറൻസ് പദ്ധതികൾ പ്രകാരം കർഷകരെ ബോധവൽക്കരണത്തിലൂടെയും സർക്കാരുമായുള്ള ഏകോപനത്തിലൂടെയും വിള പരിരക്ഷ നപ്പടിലാക്കാന്‍ സഹായിക്കുന്നു. കൂടാതെ, പ്രധാനമന്ത്രി ഫസൽ ബിമ യോജന പോലുള്ള ഇൻഷുറൻസ് ഉൽ‌പന്നങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിനും ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും നബാര്‍ഡ് വിവിധ അടിസ്ഥാന സംഘടനകളുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. വിള പരിരക്ഷയുടെ ആനുകൂല്യങ്ങൾ കുടിയേറ്റ കർഷകർ, ഷെയർക്രോപ്പർമാർ എന്നിവരിലേക്കുമായി വ്യാപിപ്പിക്കുന്നതിന്, നബാർഡ് വിവിധ സംസ്ഥാന സർക്കാരുമായി ഇടപഴകുകയാണ്.

അടുത്ത കാലത്തായി, മെച്ചപ്പെട്ട കാർഷിക വിപണിയുടെ അടിസ്ഥാന സൌകര്യങ്ങൾ സൃഷ്ടിക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. ഇതിൽ നബാർഡിന്റെ പങ്ക് എന്താണ്?

സർക്കാർ ഏർപ്പെടുത്തിയ അഗ്രി മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ഫണ്‍ഡ് കേന്ദ്രം വഴി പതിനായിരത്തോളം ഗ്രാമീണ വിപണികൾ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ നബാർഡിനായി. അതുപോലെ, ഭക്ഷ്യ സംസ്കരണ ഫണ്ടിന് കീഴിൽ, ഭക്ഷ്യ-കാർഷിക സംസ്കരണ വ്യവസായങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങൾ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ, സംസ്ഥാന സർക്കാർ കോർപ്പറേഷനുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ നബാർഡ് പിന്തുണക്കുന്നു.

കർഷക ഉൽ‌പാദന ഓർ‌ഗനൈസേഷനുകൾ‌ക്ക് (എഫ്‌പി‌ഒകൾ‌) സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ‌ കഴിയുമ്പോഴും, കമ്പനീസ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുന്നത് എന്തുകൊണ്ട്? ഇത് പാലിക്കൽ ഭാരം വർധിപ്പിക്കില്ലേ?

കമ്പനി നിയമപ്രകാരം പ്രത്യേകമായി രജിസ്റ്റർ ചെയ്യാൻ എഫ്‌പി‌ഒകളെ നബാർഡ് നിർബന്ധിക്കുന്നില്ല. നബാർഡ് പ്രൊമോട്ട് ചെയ്ത എഫ്പി‌ഒകൾക്ക് നിയമപരമായ ഫോറത്തില്‍ സ്വയം രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്. എന്നിരുന്നാലും, അടുത്ത കാലം വരെ എസ്‌എഫ്‌ഐസി (ചെറുകിട കർഷകരുടെ അഗ്രിബിസിനസ് കൺസോർഷ്യം) നടപ്പിലാക്കിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിന്റെയും ഇക്വിറ്റി ഗ്രാന്റ് സപ്പോർട്ടിന്റെയും ആനുകൂല്യം കമ്പനി ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്പി‌ഒകൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിനാൽ കമ്പനി നിയമപ്രകാരം എഫ്പി‌ഒകൾ രജിസ്റ്റർ ചെയ്യുന്നതിന് മുൻഗണന ഉണ്ടായിരുന്നു. സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ദേശീയ സഹകരണ വികസന കോർപ്പറേഷൻ (എൻ‌സി‌ഡി‌സി) ധനസഹായം നൽകുന്നതുമായ എഫ്‌പി‌ഒകളെ ഉൾപ്പെടുത്തുന്നതിനായി എസ്‌എ‌എഫ്‌സി പദ്ധതിയുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി.

വിള വായ്പ അനുവദിച്ചു കിട്ടാന്‍ ഒരു കർഷകൻ നിരവധി ചാർജുകൾ ആടകേണ്ടതായി വരുന്നു. എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കാൻ പോകുന്നത്?

വ്യക്തിഗത ബാങ്കുകൾ അവരുടെ വായ്പാ നയത്തിന്റെ ഭാഗമായി കർഷകരുടെ വായ്പ അക്കൗണ്ടുകളിൽ നിന്ന് ഈടാക്കുന്ന നിരക്കുകൾ തീരുമാനിക്കുന്നു. എന്നിരുന്നാലും, എല്ലാ ഗ്രാമീണ സഹകരണ ബാങ്കുകൾക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകളുടെ (കെസിസി) കീഴിലുള്ള വിവിധ മൂന്ന് ലക്ഷം രൂപ വരെ ഉള്ള ചാർജുകൾ ഒഴിവാക്കാനായി നബാർഡ് നിർദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details