കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം തുറന്നു - ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ്

ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. കൊവിഡ് പകർച്ചവ്യാധിക്കെതിരെ കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജോഷിമത്ത് പറഞ്ഞു.

Badrinath temple reopen Uttrakhand Chamoli Narendra Modi Trivendra Singh Rawat Uttrakhand Joshimath ഡെറാഡൂൺ ബദ്രിനാഥ് ക്ഷേത്രം ബദ്രിനാഥ് ക്ഷേത്രം തുറന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് ചാർധാം യാത്ര ജോഷിമത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ്
ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം തുറന്നു

By

Published : May 15, 2020, 1:41 PM IST

ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം പുലർച്ചെ 4:30ന് തുറന്നു. പ്രധാന പുരോഹിതൻ ഉൾപ്പെടെ മറ്റ് 28 ആളുകളുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം തുറന്നത്. ക്ഷേത്ര തുറക്കുന്നതിന് മുമ്പ് ജോഷിമത്തിലെ നരസിങ് ക്ഷേത്രത്തിൽ മതപരമായ ചടങ്ങുകളും നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരീനാഥ ക്ഷേത്രത്തിലെ പുരോഹിതന് പ്രാർഥന അഭ്യർഥന അയച്ചു. ക്ഷേത്രം തുറന്നതിന് ശേഷമുള്ള ആദ്യത്തെ പ്രാർഥന അഭ്യർഥനയാണിതെന്ന് ക്ഷേത്ര പുരോഹിതൻ ഭുവൻ ചന്ദ്ര യൂണിയാൽ പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും ടൂറിസം മന്ത്രി സത്പാൽ മഹാരാജും ഭക്തരെ അഭിനന്ദിക്കുകയും കൊവിഡ് വൈറസ് പരാജയപ്പെടുമെന്നും ചാർധാം യാത്ര എത്രയും വേഗം ആരംഭിക്കാൻ കഴിയുമെന്നും പറഞ്ഞു. ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. കൊവിഡ് പകർച്ചവ്യാധിക്കെതിരെ കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജോഷിമത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details