വടക്കൻ ഡൽഹിയിലെ അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തി - മുഖർജി നഗർ
തിരിച്ചറിയാൻ സാധിക്കാത്ത വിധം മൃതദേഹം അഴുകിയതായി പൊലീസ് അറിയിച്ചു
വടക്കൻ ഡൽഹിയിലെ അഴുക്കുചാലിൽ നിന്നും മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ അഴുക്കുചാലിൽ നിന്നും മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഖർജി നഗർ പ്രദേശത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് അഴുക്കു ചാലിൽ മൃതദേഹം പൊങ്ങി കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബാബു ജഗ്ജിവൻ റാം മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.