കാണാതായ ഡൽഹി പൊലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി - മൃതദേഹം
ഡൽഹി പൊലീസ് കോൺസ്റ്റബിൾ പ്രിൻസ് സോളങ്കി (26) യുടെ അഴുകിയ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ജൂൺ 28 ന് ഇയാളെ കാണാതാവുകയായിരുന്നു.
കാണാതായ ഡൽഹി പൊലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി:ഡൽഹി പൊലീസ് കോൺസ്റ്റബിള്‍ പ്രിൻസ് സോളങ്കി (26) യുടെ അഴുകിയ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ജൂൺ 28 ന് ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് റെയിൽവേ ലൈനിനടുത്തുള്ള മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി