കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം - COVID-19 caseload Decline in India

രോഗവിമുക്തി നിരക്ക് വര്‍ധിക്കുന്നതും പ്രതിദിന കൊവിഡ് കേസുകളിലുണ്ടാകുന്ന കുറവുമാണ് ചികില്‍സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചികില്‍സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്  ആരോഗ്യ മന്ത്രാലയം  ന്യൂഡല്‍ഹി  Decline in India's active COVID-19 caseload  COVID-19  COVID-19 caseload Decline in India  ന്യൂഡല്‍ഹി
ഇന്ത്യയില്‍ ചികില്‍സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവെന്ന് ആരോഗ്യ മന്ത്രാലയം

By

Published : Dec 26, 2020, 3:33 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവെന്ന് ആരോഗ്യ മന്ത്രാലയം. രോഗവിമുക്തി നിരക്ക് വര്‍ധിക്കുന്നതും പ്രതിദിന കൊവിഡ് കേസുകളിലുണ്ടാകുന്ന കുറവുമാണ് ഇതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 2,81,667 പേര്‍ മാത്രമാണ് രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 2.77 ശതമാനം മാത്രമാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. അതേസമയം രാജ്യത്തെ ആകെ കൊവിഡ് വിമുക്തരുടെ എണ്ണം 97 ലക്ഷം കടന്നിരിക്കുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗവിമുക്തി രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് വിമുക്തി നിരക്ക് 90 ശതമാനത്തിലധികമാണ്.

കഴിഞ്ഞ 29 ദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്കിനേക്കാള്‍ അധികമാണ് പ്രതിദിന രോഗവിമുക്തി നിരക്കെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനിടെ 22,274 പേരാണ് രോഗവിമുക്തി നേടി ആശുപത്രി വിട്ടത്. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗവിമുക്തി നിരക്കും, കൊവിഡ് നിരക്കും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ 5397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4506 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തു. കഴിഞ്ഞ ദിവസം രാജ്യത്ത് 251 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്കില്‍ 85.26 ശതമാനവും പത്ത് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണ്.

ABOUT THE AUTHOR

...view details