കേരളം

kerala

ETV Bharat / bharat

പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ തീരുമാനം അടുത്ത അഞ്ചിന് - ജാമ്യാപേക്ഷ

അഭിഭാഷകരായ കബില്‍ സിബലും അഭിഷേക് സിംങ്‌വിയുമാണ് ചിദംബരത്തിനായി ഹാജരായത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടര്‍  തുഷാര്‍ മേത്തയാണ് മുന്‍ ധനകാര്യ മന്ത്രിക്കെതിരേ കോടതിയില്‍ എത്തിയത്.

പി ചിദംബരം

By

Published : Aug 29, 2019, 5:50 PM IST

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തീരുമാനം സെപ്തംബര്‍ അഞ്ചിന് പറയുമെന്ന് സുപ്രീം കോടതി. ജാമ്യാപേക്ഷയില്‍ രണ്ടു ദിവസമായി കോടതി വാദം കേട്ടു. കസ്റ്റഡിയില്‍ തുടരണമെന്നും കോടതി വ്യക്തമാക്കി. ചിദംബരത്തെ ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച്ച വരെ കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐക്ക് കോടതി അനുവാദം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍ ബസുമതി എ.എസ് ഭൊപ്പണ്ണ എന്നിവാരാണ് കേസില്‍ വാദം കേട്ടത്. അഭിഭാഷകരായ കബില്‍ സിബലും അഭിഷേക് സിംങ്‌വിയുമാണ് ചിദംബരത്തിനായി ഹാജരായത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടര്‍ തുഷാര്‍ മേത്തയാണ് മുന്‍ ധനകാര്യ മന്ത്രിക്കെതിരേ കോടതിയില്‍ എത്തിയത്. ഡയറക്ടറേറ്റിന്‍റെ കയ്യിലുള്ള രേഖകള്‍ അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം പി. ചിദംബരത്തിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ ഗൗര്‍, കള്ളപ്പണ നിരോധനക്കേസുകള്‍ പരിഗണിക്കുന്ന ട്രിബ്യൂണലിന്‍റെ (എ.ടി.പി.എം.എല്‍.എ.) അധ്യക്ഷനാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. സെപ്റ്റംബര്‍ 23-ന് ഗൗര്‍ ചുമതലയേല്‍ക്കും. ജസ്റ്റിസ് മന്‍മോഹന്‍ സിങ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി രണ്ടുദിവസത്തിനകം ജസ്റ്റിസ് ഗൗര്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറിപ്പ് അതേപടി പകര്‍ത്തിയാണ് ജസ്റ്റിസ് ഗൗര്‍ ചിദംബരത്തിനെതിരേ വിധിയെഴുതിയതെന്ന് കോണ്‍ഗ്രസ് ആരോപണം. വിരമിച്ച് ഒരാഴ്ചയ്ക്കകം അദ്ദേഹത്തിന് പുതിയ പദവി ലഭിച്ചതില്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു.

ABOUT THE AUTHOR

...view details