ഗാന്ധിനഗര്‍:പ്ലാസ്റ്റിക് മാലിന്യങ്ങളിലും നിന്നും എണ്ണ ഉല്‍പാദിപ്പിക്കുകയാണ് ആനന്ദ് ജില്ലയിലെ പെട്‌ലാഡ് മുനിസിപ്പാലിറ്റി. പ്ലാസ്റ്റിക് വിമുക്ത നഗരമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ദിവസവും കൂടി വരികയാണ് എന്നാല്‍ ഇതില്‍ അഞ്ച് ശതമാനം പ്ലാസ്റ്റിക് മാത്രമാണ് പുനരുപയോഗം ചെയ്യപ്പെടുന്നത്.
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും എണ്ണ ഉല്‍പാദിപ്പിച്ച് ഗുജറാത്ത് - gujarat
ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ പെട്‌ലാഡ് മുനിസിപ്പാലിറ്റിയാണ് വേറിട്ട മാതൃകയുമായി ശ്രദ്ധ നേടുന്നത്
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് എണ്ണ ഉല്‍പ്പാദിപ്പിച്ച് പെട്‌ലാഡ് മുന്‍സിപ്പാലിറ്റി
മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള വോളന്‍റിയര്‍മാര്‍ ഓരോ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അതിനെ വേര്‍തിരിച്ചാണ് നിര്‍മാര്‍ജനം നടത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് എണ്ണ ഉല്‍പാദനത്തിനായി പ്ലാസ്റ്റിക് പൈറോലിസിസ് പ്ലാന്‍റ് സജ്ജീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന എണ്ണ ഡീസല്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായാണ് മുനിസിപ്പാലിറ്റി ഉപയോഗിക്കുന്നത്.
Last Updated : Dec 31, 2019, 9:45 AM IST