രാജസ്ഥാനിലെ കോട്ടയിൽ കർഷക ആത്മഹത്യ - Gehun Kheri
കടക്കെണി മൂലമാണ് കർഷകൻ ആത്ഹത്യ ചെയ്‌തതെന്നാണ് നിഗമനം. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം പൊലീസ് ആരംഭിച്ചു
![രാജസ്ഥാനിലെ കോട്ടയിൽ കർഷക ആത്മഹത്യ Farmer committed suicide debt-ridden farmer Rajasthan Farmers Kota Bapawar police station limits Debt crisis farmer ends life കോട്ട ആത്മഹത്യ ഗെഹുൻ ഖേരി സ്വദേശി ബാപ്‌വാർ പൊലീസ് ക്രിമിനല്‍ നടപടി നിയമം വകുപ്പ് രാജസ്ഥാൻ കർഷക ആത്മഹത്യ Gehun Kheri jaipur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7258988-251-7258988-1589871872634.jpg)
ജയ്‌പൂർ:രാജസ്ഥാനിലെ കോട്ട ജില്ലയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. കഴിഞ്ഞ ദിവസം വെളുപ്പിനാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കർഷകനെ കണ്ടെത്തിയത്. കടബാധ്യത മൂലമാണ് ഗെഹുൻ ഖേരി സ്വദേശിയായ ധർമരാജ് ബെയർവ ആത്മഹത്യ ചെയ്‌തത്. ഇയാൾ തൂങ്ങി നിൽക്കുന്നത് കണ്ട് പ്രദേശവാസികൾ ഉടനെ തന്നെ പൊലീസിനെയും ബെയർവയുടെ ബന്ധുക്കളെയും വിവരമറിയിച്ചു. ബാപ്‌വാർ പൊലീസ് സ്ഥലത്തെത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കർഷകൻ മരിച്ചിരുന്നു. പണമിടപാടുകാരുടെ സമ്മർദം സഹിക്കാനാവാതെയാണ് ധർമരാജ് ബെയർവ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 174 അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.