കേരളം

kerala

ETV Bharat / bharat

വധശിക്ഷ തന്‍റെ കുടുംബം നശിപ്പിക്കുമെന്ന് നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയില്‍ - ന്യൂഡല്‍ഹി

സുപ്രീം കോടതിയില്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയിലാണ് വധശിക്ഷ കുടുംബത്തെ ബാധിക്കുമെന്ന് പ്രതി വിനയ് ശര്‍മ ചൂണ്ടിക്കാണിച്ചിരിക്കുന്നത്

Nirbhaya case convict  Curative plea  Vinay Kumar news  Nirbhaya rape news  വധശിക്ഷ കുടുംബം നശിപ്പിക്കുമെന്ന് നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയില്‍  ന്യൂഡല്‍ഹി  വിനയ് ശര്‍മ
വധശിക്ഷ കുടുംബം നശിപ്പിക്കുമെന്ന് നിര്‍ഭയ കേസ് പ്രതി സുപ്രീം കോടതിയില്‍

By

Published : Jan 10, 2020, 3:01 AM IST

ന്യൂഡല്‍ഹി:വധശിക്ഷ നടപ്പാക്കിയാല്‍ തന്‍റെ കുടുംബം നശിക്കുമെന്ന് നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ. സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തല്‍ ഹർജിയിലാണ് ഇക്കാര്യം വിനയ് ശര്‍മ വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിമിനൽ നടപടികൾ കാരണം തന്‍റെ കുടുംബം മുഴുവൻ ദുരിതമനുഭവിച്ചെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കുടുംബം സമൂഹത്തില്‍ ഒറ്റപ്പെട്ടെന്നും കഷ്ടപാടിലാണെന്നും ഹര്‍ജിയില്‍ പറയുന്നു. മാതാപിതാക്കൾ വൃദ്ധരും വളരെ ദരിദ്രരുമാണെന്നും ജീവിക്കാൻ നിവൃത്തിയില്ലെന്നും മുതിർന്ന അഭിഭാഷകൻ ആദിസ് സി അഗർവാല, അഭിഭാഷകൻ എ പി സിംഗ് എന്നിവർ മുഖേന സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. വിനയ് ശര്‍മ ഉള്‍പ്പടെയുള്ള നാല് പ്രതികള്‍ക്കും പാട്യാലാ ഹൗസ് കോടതി കഴിഞ്ഞ ദിവസം മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതികളുടെ പുന പരിശോധനാ ഹര്‍ജി നേരത്തെ തന്നെ കോടതി തള്ളിയിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കിയാല്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കുകയാണ് പ്രതികള്‍ക്കു മുന്നിലുള്ള മാര്‍ഗം.

ABOUT THE AUTHOR

...view details