കേരളം

kerala

ETV Bharat / bharat

ഭിവണ്ഡിയില്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണസംഖ്യ 41 ആയി - മരണസംഖ്യ 41 ആയി

താനെ ജില്ലയിലെ പട്ടേൽ കോമ്പൗണ്ട് പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ 3: 40ഓടെയാണ് മൂന്ന് നില കെട്ടിടം തകർന്നു വീണത്.

Bhiwandi building collapse building collapse in Thane building collapse news building collapse near Patel compound area ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന സംഭവം\ Bhiwandi building collapse കെട്ടിടം തകര്‍ന്ന സംഭവം മരണസംഖ്യ 41 ആയി ഭിവണ്ടിയില്‍ മരണസംഖ്യ 41
ഭിവണ്ടി

By

Published : Sep 24, 2020, 11:17 AM IST

മുംബൈ: ഭിവണ്ഡിയില്‍ കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ സേന. ഇതുവരെ 25 പേരെ രക്ഷപ്പെടുത്തിയതായും എൻആർഡിഎഫ് കൂട്ടിച്ചേർത്തു. താനെ ജില്ലയിലെ പട്ടേൽ കോമ്പൗണ്ട് പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ 3: 40ഓടെയാണ് മൂന്ന് നില കെട്ടിടം തകർന്നു വീണത്. സംഭവം നടന്നയുടനെ എൻ‌ഡി‌ആർ‌എഫ്, അഗ്നിശമന സേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

തകർച്ചയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും കെട്ടിട ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. താനെയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പവർലൂം ടൗണിലെ കെട്ടിടത്തിൽ 40 ഫ്ളാറ്റുകളുണ്ടെന്നും 150ഓളം പേർ ഇവിടെ താമസിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.

ABOUT THE AUTHOR

...view details