പഞ്ചാബ് വ്യാജമദ്യ ദുരന്തം; മരണം 104ആയി - liquor tragedy
ഞാറയാഴ്‌ച 18 പേര്‍ കൂടി മരിച്ചു. അമൃതസറില്‍ മാത്രം 12 പേര്‍ മരിച്ചു.
ചണ്ഡിഗഡ്: പഞ്ചാബിലെ ടൻ ടരണ്‍ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഞാറയാഴ്‌ച 18 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 104 ആയി. വെള്ളിയാഴ്‌ചയാണ് വ്യാദജമദ്യ ദുരന്തത്തിലെ ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ അമൃതസറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 12 പേര്‍ക്കാണ് ഇവിടെ ജീവൻ നഷ്‌ടമായത്. അതേസമയം മരിച്ച പലരുടെയും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാൻ കുടുംബാഗങ്ങള്‍ സമ്മതിക്കാത്തത് പൊലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്. അതിനാല്‍ തന്നെ പല മരണങ്ങളും വിഷമദ്യ ദുരന്തത്തിന്‍റെ ഭാഗമാണോയെന്നറിയാൻ സാധിക്കുന്നില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ച് ആം ആദ്‌മി അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ജില്ലയിലെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും ആറ് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.