പൂനെ:പ്രളയത്തെ തുടർന്നും മഴക്കെടുതികളെ തുടർന്നും പൂനെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. അഞ്ച് പേരെ കാണാതായി. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് പ്രളയകെടുതിക്കും മതിലുകൾ നിലംപൊത്താനം ഇടയാക്കിയത്. മഴകെടുതികളെയും പ്രളയത്തെയും തുടർന്ന് നഗരത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയെന്നും നാലുപേരെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.
പൂനെയില്‍ പ്രളയം; മരണം 21 ആയി, അഞ്ച് പേരെ കാണാനില്ല - മരണം 21 ആയി
വ്യാഴാഴ്ച്ച പൂനെ നഗരത്തില്‍ മാത്രം പെയ്തത് 106 മില്ലീമീറ്ററിന്‍റെ റെക്കോഡ് മഴ

കനത്ത മഴയില്‍ ആറ് പേർ മരിച്ചതായും ഒരാളെ കാണാനില്ലെന്നും പൂനെ റൂറല്‍ പൊലീസും വ്യക്തമാക്കി. നഗരത്തില്‍ മാത്രം വ്യാഴാഴ്ച്ച 106 മില്ലീമീറ്ററിന്‍റെ റെക്കോർഡ് മഴയാണ് പെയ്തത്. അനധികൃത നിർമ്മാണപ്രവത്തികളാണ് പ്രളയത്തിന് കാരണമായതെന്ന് മഹാരാഷ്‌ട്രാ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നേരത്തെ കുറ്റപെടുത്തിയിരുന്നു. ജില്ലയില്‍ അനധികൃത നിർമാണങ്ങൾക്ക് അനുമതി നല്‍കിയവരെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഉപതെരഞ്ഞടുപ്പുമായി ബന്ധപെട്ട മാതൃകാ പെരുമാറ്റ ചട്ടങ്ങൾ അവസാനിക്കുന്ന മുറയ്ക്ക് അന്വേഷണത്തിന് ഉത്തരവിടുമെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച്ച പെയ്ത കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞു വീണതിനെ തുടർന്ന് നാലുപേർ മരിച്ച സഹാകാർ നഗറിലെ ജനങ്ങളുടെ രോഷത്തിന് മന്ത്രി പാട്ടീല്‍ ഇരയായതായും റിപോർട്ടുകൾ ഉണ്ടായിരുന്നു.