കേരളം

kerala

ETV Bharat / bharat

ഉംപുൻ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിൽ മരണസംഖ്യ 98 ആയി

ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബത്തിന് 2.5 ലക്ഷവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ചെറിയ പരിക്കുകളുള്ളവർക്ക് 25,000 രൂപയും ലഭിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു

cyclone 'Amphan'  'Amphan' in West Bengal  cyclone 'Amphan' news  Amphan death  maata banerjee  ഉംപുൻ ചുഴലിക്കാറ്റ്  മുഖ്യമന്ത്രി മമത ബാനർജി  ഉംപുൻ മരണസംഖ്യ  പശ്ചിമ ബംഗാൾ
ഉംപുൻ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിൽ മരണസംഖ്യ 98 ആയി

By

Published : May 29, 2020, 10:15 PM IST

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിൽ മരണസംഖ്യ 98 ആയതായി മുഖ്യമന്ത്രി മമത ബാനർജി. ജില്ലാ മജിസ്‌ട്രേറ്റുമാരുടെ റിപ്പോർട്ടുകളനുസരിച്ച് ചുഴലിക്കാറ്റ് മൂലം മരിച്ചവരുടെ എണ്ണം 86 ൽ നിന്ന് 98 ആയി ഉയർന്നുവെന്നും ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് 2.5 ലക്ഷവും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും, ചെറിയ പരിക്കുകളുള്ളവർക്ക് 25,000 രൂപയും ലഭിക്കും. ദുരിതബാധിതർക്ക് വീട് പണിയുന്നതിനും, കർഷകർക്ക് സഹായം നൽകുന്നതിനും, കുഴൽക്കിണർ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 6,250 കോടി ചിലവഴിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ ജില്ലകളിൽ തകർന്ന 273 ഇലക്‌ട്രിക് സബ് സ്റ്റേഷനുകൾ പുനസ്ഥാപിച്ചു. ആറ് ജില്ലകളിൽ 80 ശതമാനവും, 10 ജില്ലകളിൽ 100 ശതമാനവും വൈദ്യുതി വിതരണം പുനസ്ഥാപിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details