ഇൻഡോറിൽ 100 കൊവിഡ് മരണങ്ങൾ - Indore
ജില്ലയിൽ ശനിയാഴ്ച ഒരാൾ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ നൂറിൽ എത്തിയത്
ഇൻഡോറിൽ 100 കൊവിഡ് മരണങ്ങൾ
ഭോപ്പാൽ:മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ കൊവിഡ് മരണ സംഖ്യ 100 ആയി. ശനിയാഴ്ച 92 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ 2,470 പേർക്ക് കൊവിഡ് ബാധിച്ചതായി ഇൻഡോർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ (സിഎംഎച്ച്‌ഒ) പ്രവീൺ ജാദിയ അറിയിച്ചു. അതേസമയം 19 പേർ രോഗം ഭേദമായി ശനിയാഴ്ച ആശുപത്രി വിട്ടു.