ബിഹാറിൽ ജഡ്‌ജിക്ക് വധഭീഷണി - അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി
കുറ്റവാളികളെ കണ്ടെത്താൻ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു.
![ബിഹാറിൽ ജഡ്‌ജിക്ക് വധഭീഷണി Criminals threaten to kill Judge in Aurangabad Criminals threaten to kill Judge Criminals threaten Aurangabad പട്‌ന ബീഹാർ ബീഹാറിൽ ജഡ്‌ജിക്ക് വധഭീഷണി ജഡ്‌ജിക്ക് വധഭീഷണി അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി additional district sessions court judge](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9312593-1070-9312593-1603685466607.jpg)
ബീഹാറിൽ ജഡ്‌ജിക്ക് വധഭീഷണി
പട്‌ന: ബിഹാറിൽ അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി വിവേക് കുമാറിന് വധഭീഷണി. അംഗരക്ഷകരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് കോടതിയിൽ പ്രവേശിച്ച അഞ്ച് അക്രമികളാണ് ജഡ്‌ജിയെ തോക്കുപയോഗിച്ച് വെടി വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. തുടർന്ന് കോടതി ഗുമസ്തൻ കമ്ത ബിന്ദ് സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കുറ്റവാളികളെ കണ്ടെത്താൻ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് എസ്.പി അറിയിക്കുകയും ചെയ്തു. ഭീഷണിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.