വാറങ്കല്‍ കൂട്ടക്കൊല; പ്രതിക്ക് വധശിക്ഷ - Death sentence
പ്രതി സഞ്ചയ് കുമാര്‍ യാദവിനെയാണ് വാറങ്കല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. കേസ് കോടതിയിലെത്തി അഞ്ച് മാസങ്ങള്‍ക്കുള്ളിലാണ് വിധി വന്നിരിക്കുന്നത്.
![വാറങ്കല്‍ കൂട്ടക്കൊല; പ്രതിക്ക് വധശിക്ഷ വാറങ്കല്‍ കൂട്ടക്കൊല കൊലപാതക കേസ് വധശിക്ഷ വിധിച്ചു Warangal murder case Death sentence murder case latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9343899-1095-9343899-1603886662505.jpg)
ഹൈദരാബാദ്: ഇതര സംസ്ഥാനക്കാരായ ഒമ്പത് തൊഴിലാളികളെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. പ്രതി സഞ്ചയ് കുമാര്‍ യാദവിനെയാണ് വാറങ്കല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. ഒരു യുവതിയെ കൊലപ്പെടുത്തിയ സംഭവം മറച്ചുവയ്‌ക്കാനാണ്, യുവതിയുടെ ബന്ധുക്കളായ മറ്റുള്ളവരെ കൊലപ്പെടുത്തിയത്. മരിച്ചവരില്‍ മൂന്ന് വയസുള്ള ആണ്‍കുട്ടിയും, രണ്ട് കൗമാരപ്രായക്കാരുമുണ്ട്. കഴിഞ്ഞ മെയ് 21നാണ് കിണറ്റില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം മെയ് 25ന് പ്രതി പിടിയിലായി. കേസ് കോടതിയിലെത്തി അഞ്ച് മാസങ്ങള്‍ക്കുള്ളിലാണ് വിധി വന്നിരിക്കുന്നത്.