ഹൈദരാബാദ്: ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരുടെ മൃതദേഹം കിണറിൽ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ സഞ്ജയ് കുമാർ യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തെലങ്കാനയിലെ കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റില്‍ - ഫോറൻസിക് വിഭാഗം
പ്രതി സഞ്ജയ് കുമാർ ഒൻപത് പേർക്കും ഉറക്ക ഗുളികകൾ കലർത്തിയ ശീതളപാനീയം നൽകിയാണ് ക്രൂരകൃത്യം ചെയ്തത്
സഞ്ജയ് കുമാർ ഒൻപത് പേർക്കും ഉറക്ക ഗുളികകൾ കലർത്തിയ ശീതളപാനീയം നൽകിയാണ് ക്രൂരകൃത്യം ചെയ്‌തത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ഥലം സന്ദർശിച്ച ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ ഒമ്പത് പേർ ആത്മഹത്യ ചെയ്‌തതാണെന്ന വാദം തള്ളിയിരുന്നു. ഏഴ് പേരുടെയും ശരീരത്തിൽ പോറലുകൾ ഉണ്ടെന്നും ഇവരെ വലിച്ചിഴച്ച് കിണറിലേക്ക് തള്ളിയിട്ടതാകാമെന്നും ഫോറൻസിക് വിഭാഗം നിഗമനത്തിലെത്തിയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയത്.