മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രാക്കില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ചരക്ക് ട്രെയില്‍ കയറി 16 തൊഴിലാളികള്‍ മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അതിഥി തൊഴിലാളികള്‍ സുരക്ഷിതമായി സ്വന്തം നാടുകളില്‍ എത്തുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഉറപ്പ് വരുത്തണം. തൊഴിലാളികള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ കാല്‍നടയായി പലായനം ചെയ്യുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണെന്നും എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശരത് പവാര്‍ - Pawar
തൊഴിലാളികള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ കാല്‍നടയായി പലായനം ചെയ്യുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ശരത് പവാര്‍.
ട്രെയിന്‍ കയറി തൊഴിലാളികള്‍ മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശരത് പവാര്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിയ മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ 5.15ന് ചരക്ക് ട്രെയില്‍ കയറി മരിച്ചത്. സംഭവത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.