മേഘാലയയില്‍ ആറു പേരുടെ മരണത്തിനിടയാക്കിയത് വിഷക്കൂണുകള്‍ - മേഘാലയ
അമാനിറ്റ ഫാലോയിഡ്‌സ് അല്ലെങ്കില്‍ ഡെത്ത് ക്യാപ് വിഭാഗത്തില്‍പ്പെടുന്ന വിഷക്കൂണുകളാണ് മരണത്തിന് കാരണമായതെന്ന് അധികൃതര്‍.
ഷില്ലോങ്: മേഘാലയയില്‍ ആറു പേരുടെ മരണത്തിനിടയാക്കിയത് വിഷക്കൂണുകള്‍ എന്ന് റിപ്പോർട്ട്. അമാനിറ്റ ഫാലോയിഡ്‌സ് അല്ലെങ്കില്‍ ഡെത്ത് ക്യാപ് വിഭാഗത്തില്‍പ്പെടുന്ന വിഷക്കൂണുകളാണ് മരണത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. ഏപ്രില്‍ അവസാനമാണ് വെസ്റ്റ് ജെയിനിറ്റ ഹില്ലിലെ ജില്ലയിലെ ലാമിന ഗ്രാമത്തിലെ ആളുകളാണ് അടുത്തുള്ള കാട്ടില്‍ നിന്നും കൂണുകള്‍ ശേഖരിച്ചത്. 14 വയസുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അമാനിറ്റ ഫാലോയിഡ്‌സ് വിഭാഗത്തില്‍പ്പെടുന്ന കൂണുകള്‍ കരളിനെയാണ് ബാധിക്കുന്നത്. മൂന്ന് കുടുംബങ്ങളില്‍ നിന്നായി 18 പേരാണ് വിഷക്കൂണുകള്‍ കഴിച്ചത്. ഛര്‍ദി, തലവേദന, അബോധാവസ്ഥയിലാകുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അസുഖം ഭേദമായ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രി വിട്ടു.