ഹുബ്ലിയില്‍ അജ്ഞാതന്‍റെ വെടിയേറ്റ് ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടു - ഹുബ്ലിയിൽ വീണ്ടും ഒരാൾ വെടിവെച്ച് കൊല്ലപ്പെട്ടു.
ബിഹാർ സ്വദേശി സുർവേഷാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചക്കിടയുണ്ടാവുന്ന രണ്ടാമത്തെ കൊലപാതകമാണിത്
![ഹുബ്ലിയില്‍ അജ്ഞാതന്‍റെ വെടിയേറ്റ് ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4516894-161-4516894-1569136026014.jpg)
ഹുബ്ലിയിൽ വീണ്ടും മരണം
ബെംഗ്ലൂരു: ഹുബ്ലിയിൽ അജ്ഞാതൻ്റെ വെടിയേറ്റ് ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടു. നഗരത്തിലെ മഞ്ജുനാഥ നഗർ ക്രോസിന് സമീപമാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ബിഹാർ സ്വദേശി സുർവേഷാണ് കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോയ സുർവേഷിനെ അജ്ഞാതൻ വെടിവെച്ചതാണെന്ന് ദൃക്സാക്ഷി പറഞ്ഞു.ഒരാഴ്ചയ്ക്കിടെ ഹുബ്ലിയിലുണ്ടാവുന്ന രണ്ടാമത്തെ കൊലപാതകമാണിത്.